Site icon Fanport

ലിവർപൂൾ യുവ സ്ട്രൈക്കർ ബോബി ഡങ്കൺ ഇറ്റാലിയൻ ലീഗിൽ

ലിവർപൂൾ സ്ട്രൈക്കർ ബോബി ഡങ്കൺ ഇനി സീസണിൽ ഇറ്റാലിയൻ ലീഗിൽ കളിക്കും. 18കാരനായ താരത്തെ ഫിയറൊന്റീന ആണ് സ്വന്തമാക്കിയത്. ഡുങ്കൺ കഴിഞ്ഞ സീസണിലായിരുന്നു ലിവർപൂളിൽ എത്തിയത്. താരം ഈ ഒരു സീസണിൽ നിന്നായി 32 ഗോളുകൾ അക്കാദമി ലെവലിൽ നേടിയിട്ടുണ്ട്. ഇത്തവണ ലിവർപൂൾ സീനിയർ ടീമിനൊപ്പം താരം പ്രീസീസൺ ടൂറിൽ പങ്കെടുത്തിരുന്നു.

രണ്ട് മില്യൺ ആണ് ഡങ്കണ് വേണ്ടി ഫിയറെന്റീന ചിലവഴിക്കുന്നത്. താരത്തെ ടീമിൽ നിലനിർത്താൻ ലിവർപൂൾ ഒരുപാട് ശ്രമിച്ചു എങ്കിലും താരവും താരത്തിന്റെ ഏജന്റും ക്ലബ് വിടാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഡങ്കണെ ഭാവിയിൽ കൈമാറ്റം ചെയ്യുമ്പോൾ 20 ശതമാനം തുക ലിവർപൂളിന് ലഭിക്കും.

Exit mobile version