Site icon Fanport

ഒരു വൻ സൈനിംഗ് കൂടെ ലിവർപൂളിലേക്ക്, വോൾവ്സിന്റെ ജോട എത്തുന്നു

പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ ടീം കൂടുതൽ ശക്തമാക്കുകയാണ്‌. ഇന്നലെ തിയാഗോ അൽകാൻട്രയെ സൈൻ ചെയ്തതിന് പിന്നാലെ ഒരു സൈനിംഗ് കൂടെ ലിവർപൂൾ പൂർത്തിയാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. വോൾവ്സിന്റെ വിങ്ങറായ‌ ഡിയോഗോ ജോട ആണ് ലിവർപൂളിലേക്ക് എത്തുന്നത്. 45 മില്യണ് ജോടയെ വാങ്ങാൻ ലിവർപൂളും വോൾവ്സുമായി കരാർ ധാരണയിലായിട്ടുണ്ട്. താരവും സൈനിംഗിന് തയ്യാറാണ്‌.

പോർച്ചുഗീസ് താരമായ ജോട അവസാന സീസണുകളിൽ വോൾവ്സിന്റെ പ്രധാന താരമായിരുന്നു. 23കാരനായ താരം അറ്റാക്കിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. സലാ, മാനെ, ഫർമീനോ എന്ന് തുടങ്ങി ഇപ്പോൾ തന്നെ അതിശക്തമായി നിക്കുന്ന ലിവർപൂൾ അറ്റാക്കിന് വലിയ കരുത്താകും ജോട. 2017 മുതൽ വോൾവ്സിനായി ജോട കളിക്കുന്നുണ്ട്. 130ൽ അധികം മത്സരങ്ങൾ വോൾവ്സിനായി കളിച്ച ജോട്ട 44 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. ഇതിൽ അവസാന സീസണിൽ നേടിയ രണ്ട് ഹാട്രിക്കുകളും ഉൾപ്പെടുന്നു.

Exit mobile version