Picsart 23 08 15 00 47 58 384

റയൽ മാഡ്രിഡ് വിടാൻ താൽപ്പര്യം കാണിക്കാതെ ചൗമെനി, ലിവർപൂളിനു മറ്റൊരു പരാജയം കൂടി

മധ്യനിരയിൽ മോയിസസ് കൈസെദോ, റോമിയോ ലാവിയ എന്നിവരെ സ്വന്തമാക്കാനുള്ള ശ്രമം ചെൽസിക്ക് മുന്നിൽ പരാജയപ്പെട്ടതോടെ റയൽ മാഡ്രിഡ് താരത്തെ ലക്ഷ്യം വെച്ചു ലിവർപൂൾ. 23 കാരനായ ഫ്രഞ്ച് മധ്യനിര താരം ചൗമെനിയെ ആണ് ലിവർപൂൾ ലക്ഷ്യം വെച്ചത്. എന്നാൽ താരത്തെ വിൽക്കില്ല എന്ന നിലപാടിൽ ഉറച്ച് തന്നെയാണ് റയൽ.

അതേസമയം റയൽ വിടാൻ തനിക്ക് താൽപ്പര്യം ഇല്ലെന്ന കാര്യം ഫ്രഞ്ച് താരവും ഏതാണ്ട് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ മൊണോകോയിൽ നിന്നു 80 മില്യൺ യൂറോ നൽകിയാണ് റയൽ താരത്തെ ടീമിൽ എത്തിച്ചത്‌. നിലവിൽ പലപ്പോഴും പകരക്കാരുടെ ബെഞ്ചിൽ ആണ് ചൗമെനി റയലിൽ. ക്ലബ് വിട്ട ഫാബീന്യോ, ഹെന്റേഴ്‌സൻ എന്നിവർക്ക് പകരക്കാരെ മധ്യനിരയിൽ തേടുന്ന ലിവർപൂളിനു ഇത് മറ്റൊരു കനത്ത തിരിച്ചടിയായി.

Exit mobile version