Picsart 24 01 08 16 03 06 424

ലിവർപൂൾ യുവതാരം ഫാബിയോ കാർവാലോ ഹൾ സിറ്റിയിലേക്ക്

ലിവർപൂൾ മിഡ്ഫീൽഡർ ഫാബിയോ കാർവാലോ ലോണിൽ ഹൾ സിറ്റിയിൽ ചേരുമെന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. ആർബി ലെപ്സിഗിലെ ലോണിൽ നിന്ന് ഈ മാസം ആണ് താരം മാറ്റങ്ങിയെത്തിയത്. 21കാരനായ താരത്തിനായി സതാമ്പ്ടണും രംഗത്ത് ഉണ്ട് എങ്കിലും ഹൾ സിറ്റിയുമായാണ് ലിവർപൂൾ ഇപ്പോൾ ധാരണയിൽ എത്തിയിരിക്കുന്നത്‌.

2022-ലെ വേനൽക്കാലത്ത് കാർവാലോ ഫുൾഹാമിൽ നിന്ന് ആയിരുന്നു ലിവർപൂളിൽ എത്തിയത്. ഇതുവരെ ആകെ 13 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് അദ്ദേഹം ലിവർപൂളിനായി കളിച്ചത്‌. ജർമ്മനിയിലെ ലോണിലും അദ്ദേഹത്തിന് അധികം അവസരം ലഭിച്ചിരുന്നില്ല. അതാണ് ലിവർപൂൾ ലോൺ കരാർ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.

Exit mobile version