ഗോൾ കീപ്പറെ തേടി ലിവർപൂൾ, അല്ലിസണും ഒബ്ലാക്കിനും സാധ്യത

ദീർഘകാലമായി വെല്ലുവിളിയായി നിൽക്കുന്ന ഗോൾ കീപ്പർക്ക് പരിഹാരം കാണാനായി ലിവർപൂൾ ഒരുങ്ങുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ “വില്ലൻ” കരിയസിനു പകരക്കാരനെ തേടുകയാണ് ലിവർപൂൾ. റോമയുടെ ബ്രസീലിയൻ കീ്പർ അല്ലിസൺ, അത്ലറ്റികോ മാഡ്രിഡിന്റെ യാൻ ഒബ്ലാക് എന്നിവരെയാണ് ലിവർപൂൾ നോട്ടമിടുന്നത്.

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന്റെ തോൽവിക്ക് ഇടയാക്കിയത് ഗോൾ കീപ്പർ കരിയസിന്റെ രണ്ടു അബദ്ധങ്ങൾ ആയിരുന്നു. കാലങ്ങളായി മികച്ച ഒരു ഗോൾ കീപ്പർ ഇല്ലാത്തത് ലിവർപൂളിനെ അലട്ടുന്നുണ്ട്. ബ്രസീലിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ അല്ലിസന്റെ പേരായിരുന്നു ഇതുവരെ ഉയർന്നു കേട്ടിരുന്നത്, എന്നാൽ പെട്ടെന്നാണ് ലിവർപൂളിന്റെ ശ്രദ്ധ ഒബ്ലാക്കിലേക്ക് തിരിഞ്ഞത്.

യാൻ ഒബ്ലാക്കിന് അത്ലറ്റികോ മാഡ്രിഡുമായി ഏകദേശം 90 മില്യൺ യൂറോക്കടുത്തു റിലീസ് ക്ളോസ് ഉണ്ട്, അത് മുഴുവൻ നല്കാൻ ലിവർപൂൾ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ ട്രാൻസ്ഫർ നടക്കുകയാണ് എങ്കിൽ ഏറ്റവും വിലയേറിയ ഗോൾ കീപ്പറായി മാറും ഒബ്ലാക്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial