
ചാമ്പ്യൻ ലീഗ് റണ്ണേഴ്സ് അപ്പായ ലിവർപൂൾ ബ്രസീലിയൻ താരത്തെ ടീമിലെത്തിച്ചു. മുൻ ലീഗ് വൺ ചാമ്പ്യന്മാരായ മൊണോക്കോയിൽ നിന്നുമാണ് ബ്രസീലിയൻ താരം ഫാബിഞ്ഞ്യോയെ ലിവർപൂൾ സ്വന്തമാക്കിയത്. 50 മില്യൺ യൂറോയോളം നൽകിയാണ് മൊണോക്കോയുടെ മധ്യനിര താരത്തെ ആൻഫീൽഡിലേക്കെത്തിക്കുന്നത്. പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡും ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജിയും ഫാബിഞ്ഞ്യോയെ നോട്ടമിട്ടിരുന്നെങ്കിലും ഇനി ക്ളോപ്പിനു കീഴിലായിരിക്കും 24 കാരനായ യുവതാരം കളിക്കുക.
Welcome to #LFC, Fabinho. 🙌https://t.co/Xd7ylCfnqJ pic.twitter.com/nYbV243DY5
— Liverpool FC (@LFC) May 28, 2018
ബ്രസീലിയൻ ക്ലബായ റിയോ അവെയിൽ കളിയാരംഭിച്ച ഫാബിഞ്ഞ്യോ പിന്നീട് റയൽ മാഡ്രിഡിന്റെ റിസേർവ് ടീമിലെത്തി. 2013 ലാണ് ഫാബിഞ്ഞ്യോയെ മൊണോക്കോയ്ക്ക് ലോണിൽ ലഭിക്കുന്നത്. പിന്നീട് മൊണോക്കോയിലായിരുന്നു ഫാബിഞ്ഞ്യോ. ബ്രസീലിനു വേണ്ടി നാല് മത്സരം കളിച്ച ഫാബിഞ്ഞ്യോക്ക് റഷ്യൻ ലോകകപ്പിൽ അവസരം ലഭിച്ചില്ല. കഴിഞ്ഞ സീസൺ മുതൽ തന്നെ ഫാബിഞ്ഞ്യോയെ ടീമിൽ എത്തിക്കാൻ ലിവർപൂൾ ശ്രമം തുടങ്ങിയിരുന്നു. എംറേ ചാൻ ക്ലബ് വിടുകയും ചേമ്പർലിൻ സീസണിന്റെ തുടക്കം നഷ്ടപ്പെടുകയും ചെയ്യുമെന്ന് ഉറപ്പായത്തോടു കൂടി ഫാബിഞ്ഞ്യോയുടെ വരവ് ലിവർപൂളിൽ അനിവാര്യമായി മാറി. റെഡ്ബുൾ ലെപ്സിഗിൽ നിന്നും നാബി കീറ്റയും അടുത്ത സീസണിൽ ലിവർപൂളിൽ എത്തും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial