Site icon Fanport

ലയണൽ മെസ്സിക്ക് പകരം ബെർണാഡോയെ സിൽവയെ ലക്ഷ്യമിട്ട് പി എസ് ജി

പാരീസ് സെന്റ് ജെർമെയ്‌നിൽ ലയണൽ മെസ്സിക്ക് പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റി വിംഗർ ബെർണാഡോ സിൽവയെ ആണ് ലക്ഷ്യമിടുന്നത് എന്ന് ലെ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നു. ഒരു പുതിയ സ്‌ട്രൈക്കർക്ക് ഒപ്പം ബെർണാഡോ സിൽവയെ കൂടി പി എസ് ജി ലക്ഷ്യമിടുന്നു‌. കഴിഞ്ഞ സീസൺ മുതൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ ബെർണാഡോ സിൽവ ശ്രമിക്കുന്നുണ്ട്.

ബെർണാഡോ 23 05 15 23 49 51 291

ലയണൽ മെസ്സി ക്ലബ് വിടും എന്ന് ഉറപ്പായതോടെ ഒരു പ്ലേ മേക്കറെ പി എസ് ജി പകരം എത്തിക്കേണ്ടതുണ്ട്. മുമ്പ് മൊണാക്കോയ്ക്ക് ഒപ്പം ഫ്രഞ്ച് ലീഗിൽ തിളങ്ങിയ ചരിത്രം ബെർണാഡോ സിൽവക്ക് ഒപ്പമുണ്ട്. ബാഴ്സലോണയും താരത്തിനായി ശ്രമിക്കുന്നുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ ഉള്ളത് കൊണ്ട് ബാഴ്സലോണ താരത്തിനയ്യി വലിയ തുക മുടക്കാൻ സാധ്യതയില്ല. മാഞ്ചസ്റ്റർ സിറ്റിയിൽ സിൽവയ്ക്ക് ഇനിയും രണ്ട് വർഷ കരാർ ബാക്കിയുണ്ട്.

Exit mobile version