Site icon Fanport

ഇംഗ്ലീഷ് യുവതാരത്തെ ടീമിലെത്തിച്ച് ലിവർപൂൾ

ഇംഗ്ലീഷ് യുവതാരത്തെ ടീമിലെത്തിച്ച് യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂൾ. ഇംഗ്ലീഷ് അണ്ടർ 17 താരവും ഫുൾഹാമിന്റെ വിങ്ങറുമായ ഹാർവി എലിയട്ടിനെ ലിവർപൂൾ സ്വന്തമാക്കി. 16കാരനായ ഈ യുവതാരം കോട്ടേജേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ മൂന്ന് സീനിയർ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ അരങ്ങേറിയ എലിയട്ട്, പ്രീമിയർ‌ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായും മാറി. ഇന്ന് നടക്കുന്ന നാപോളിക്കെതിരായ സൗഹൃദ മത്സരത്തിൽ താരം ലിവർപൂളിനായി ഇറങ്ങും.

Exit mobile version