വെർണറിന് പകരക്കാരൻ ലെപ്സിഗിൽ എത്തി

ലെപ്സിഗിന് പുതിയ സട്രൈക്കർ എത്തി. ടിമോ വെർണർ ചെൽസിയിലേക്ക് പോയതിനു പിന്നാലെയാണ് ലെപ്സിഗ് പുതിയ സൈനിംഗ് നടത്തിയത്. ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിലെ താരമായ ഹ്വാങ് ഹീ ചാൻ ആണ് ലെപ്സിഗിലേക്ക് എത്തുന്നത്. രണ്ട് ക്ലബുകൾക്കും ഒരേ ഉടമകളാണ്. 24കാരനായ കൊറിയൻ താരം 5 വർഷത്തെ കരാറാണ് ലെപ്സിഗിൽ ഒപ്പുവെച്ചത്.

10 മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുക. സൈനിംഗ് പൂർത്തിയായി എങ്കിലും ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ഹ്വാങ് ഹീ ചാനിന് ഉണ്ടാവില്ല. അതിന് യുവേഫ അനുമതി നൽകില്ല. ഓസ്ട്രിയൻ ലീഗിൽ ഈ സീസണിൽ 16 ഗോളുകളും 22 അസിസ്റ്റും ഹ്വാങ് ഹീ ചാൻ സംഭാവന ചെയ്തിട്ടുണ്ട്. സാൽസ്ബർഗ് അവിടെ ലീഗ് കിരീടവും നേടിയിരുന്നു

Exit mobile version