ലിയോൺ ബെയ്ലി പ്രീമിയർ ലീഗിൽ, ലെവർകൂസൻ താരത്തെ ടീമിലെത്തിച്ച് ആസ്റ്റൺ വില്ല

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗ ക്ലബ്ബായ ബയേർ ലെവർകൂസൻ താരം ലിയോൺ ബെയ്ലി പ്രീമിയർ ലീഗിൽ. പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയാണ് ജമൈക്കൻ താരത്തെ സ്വന്തമാക്കുന്നത്. ആസ്റ്റൺ വില്ല തന്നെയാണ് ബയേർ ലെവർകൂസനുമായി കരാറിൽ എത്തിയ കാര്യം പുറത്ത് വിട്ടത്. ബയേർ ലെവർകൂസൻ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാത്തതിനെ തുടർന്നാണ് ബെയ്ലി ക്ലബ്ബ് വിടുന്നത്.

2016-17 സീസണിൽ ജർമ്മൻ ക്ലബ്ബിലെത്തിയ ലിയോൺ ബെയ്ലി 119 മത്സരങ്ങളിൽ നിന്നും 28 ഗോളുകൾ നേടുകയും 18 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി കളിക്കാൻ യോഗ്യത ഉണ്ടായിട്ടും ലിയോൺ ബെയ്ലി ജമൈക്കക്ക് വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രീമിയർ ലീഗ് ടീമുകളായ ലിവർപൂൾ, മാൻ സിറ്റി ടീമുകൾ ലിയോൺ ബെയ്ലിക്കായി ശ്രമിച്ചിരുന്നെങ്കിലും ആസ്റ്റൺ വില്ല ലെവർകൂസൻ ആവശ്യപ്പെട്ട തുക നൽകാൻ തയ്യാറാവുകയായിരുന്നു.