പീറ്റർ ചെക്കിന് വെല്ലുവിളി ഉയർത്തി ജർമ്മൻ ഗോളി ഇനി ആഴ്സണലിൽ

ലെവർകൂസന്റെ ജർമ്മൻ ഗോളി ബെർണാഡ് ലെനോ ഇനി ആഴ്സണലിന്റെ കുപ്പായമണിയും. ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസൻറെ ഗോൾകീപ്പറായിരുന്ന താരം ആഴ്സണലിലേക്ക് കൂട് മാറുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 22 മില്യൺ യൂറോയോളം നൽകിയാണ് ഗണ്ണേഴ്സ് താരത്തെ സ്വന്തമാക്കിയത്.

26 വയസുകാരനായ ലെനോ ലെവർകൂസന് വേണ്ടി മുന്നൂറിലധികം മത്സരങ്ങളും 6 തവണ  ജർമ്മനിക്കായും കളിച്ചിട്ടുണ്ട്.  കോൺഫെഡറേഷൻ കപ്പുയർത്തിയ ജർമ്മൻ ടീമിൽ അംഗമായിരുന്നു ലെനോ. ലെനോ എത്തുന്നതോടെ വെറ്ററൻ കീപ്പർ പീറ്റർ ചെക്കിന് ആദ്യ ഇലവനിൽ ഇടം നേടുക എന്നത് ദുഷ്കരമാകും. ഉനൈ എമേറി പരിശീലകനായി എത്തിയ ശേഷം ആഴ്സണൽ ടീമിൽ എത്തിക്കുന്ന രണ്ടാമത്തെ താരമാണ് ലെനോ. നേരത്തെ യുവന്റസ് ഡിഫൻഡർ ലേയ്സ്റ്റൈനറെ അവർ സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial