ലെന്നി റോഡ്രിഗസ് എഫ് സി ഗോവയിൽ

- Advertisement -

ബെംഗളൂരു എഫ് സി വിട്ട വിങ്ങർ ലെന്നി റോഡ്രിഗസ് തന്റെ ജന്മ നാട്ടിലെ ക്ലബായ എഫ് സി ഗോവയുമായി കരാറിൽ എത്തി. ഗോവ സ്വദേശിയായ ലെന്നി റോഡ്രിഗസിന്റെ സൈനിംഗ് ഔദ്യോഗികമായി എഫ് സി ഗോവ ഇന്ന് പ്രഖ്യാപിച്ചു‌.

അവസാന രണ്ടു സീസണിലും ബെംഗളൂരു എഫ് സിക്കൊപ്പം ആയിരുന്നു ലെന്നി. ഫെഡറേഷൻ കപ്പും ഈ കഴിഞ്ഞ സീസണിലും സൂപ്പർ കപ്പും ബെംഗളൂരുവിന് ഒന്നിച്ച് ലെന്നി റോഡ്രിഗസ് നേടിയിരുന്നു. ഇന്ത്യൻ ടീമിനു വേണ്ടി ഇരുപത്തി അഞ്ചിലധികം മത്സരങ്ങൾക്ക് ബൂട്ടു കെട്ടിയ താരമാണ് ലെന്നി.

സാൽഗോക്കർ അക്കാദമിയിലൂടെ വളർന്നു വന്ന താരം ചർച്ചിൽ, ഡെംപോ, മോഹൻ ബഗാൻ എന്നീ ടീമുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്. 2014 മുതൽ 2017 വരെ പൂനെ സിറ്റിയുടെ കൂടെയായിരുന്നു ലെന്നി ഐ എസ് എൽ കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement