Picsart 24 08 24 00 05 28 688

ബാഴ്സലോണയുടെ ലെങ്ലെയെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി

ബാഴ്‌സയുടെ ഫ്രഞ്ച് സെന്റർ ബാക്ക് ക്ലമന്റ് ലെങ്ലെ ക്ലബ് വിടും എന്ന് ഉറപ്പാകുന്നു. ലെങ്ലെയെ അത്ലറ്റിക്കോ മാഡ്രിഡ് ആകും സ്വന്തമാക്കുന്നത്. ലോണിൽ ആകും താരം അത്ലറ്റിക്കോ മാഡ്രിഡിലേക്ക് പോവുക. കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിലും അതിനു മുമ്പ് സ്പർസിലും താരം ലോണിൽ കളിച്ചിരുന്നു.

ബാഴ്സലോണയിൽ എത്തിയ സമയത്ത് ലാ ലീഗയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി കണക്കാക്കിയിരുന്ന ലെങ്ലെക്ക് അവസാന സീസണുകളിൽ ഒരു ക്ലബിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ച വെക്കാൻ ആയിരുന്നില്ല. 2018ൽ ആയിരുന്നു ലെങ്ലെയെ ബാഴ്സലോണ സ്വന്തമാക്കിയത്. അതിനു മുമ്പ് സെവിയ്യയിൽ ആയിരുന്നു.

Exit mobile version