ലെസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ ബുണ്ടസ് ലീഗയിലേക്ക്

ലെസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ റോൺ റോബർട്ട് സീലർ ബുണ്ടസ് ലീഗ ക്ലബ്ബായ VFB സ്റ്റുട്ട്ഗാർട്ടിലേക്ക്. ബുണ്ടസ് ലീഗയിലേക്ക് പ്രമോഷൻ കിട്ടിയ സ്റ്റുട്ട്ഗാർട്ട് ശക്തമായൊരു തിരിച്ചു വരവ് നടത്താൻ ടീമിനെ സജ്ജമാക്കുകയാണ്. മൂന്നു വർഷത്തെ കരാറിലാണ് ശീലരുടെ ജർമനിയിലേക്കുള്ള മടക്കം. ലോകകപ്പ് ജയിച്ച ജർമ്മൻ സ്‌ക്വാഡിൽ അംഗമായിരുന്നു 28 കാരനായ റോൺ റോബർട്ട് സീലർ. മൂന്നര മില്യൺ യൂറോയ്ക്കാണ് സിലറുടെ സ്റ്റുട്ട്ഗാർട്ട് പ്രവേശനം.

2016 ജൂണിലാണ് റോൺ റോബർട്ട് സീലർ ലെസ്റ്റർ സിറ്റിയുടെ ഗോൾകീപ്പറായി എത്തുന്നത്. ആറ് വർഷം ഹന്നോവറിൽ തുടർന്ന സീലർ 185 ബുണ്ടസ്‌ലിഗ , 23 യൂറോപ്പ ലീഗ് and 11 ഡിഎഫ്‌ബി പൊകൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ജർമ്മൻ നാഷണൽടീമിന് വേണ്ടി ആറ് തവണ റോൺ റോബർട്ട് സീലർ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് റോൺ റോബർട്ട് സീലർക്ക് അപരിചിതമായിരുന്നില്ല. പതിനാറാം വയസിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തിയ സീലർ അഞ്ചു വർഷം ഓൾഡ് ട്രാഫോഡിൽ തുടർന്നു. എന്നാൽ പ്ലെയിങ് ഇലവനിലേക്കെത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തിരിച്ച് ജർമ്മനിയിലേക്ക് മടങ്ങിയ താരം തിരികെയെത്തുന്നത് 2016ൽ ആണ്‌. ലെസ്റ്ററിനു വേണ്ടി പതിമൂന്നു മത്സരങ്ങളാണ് റോൺ റോബർട്ട് സീലർ കളിച്ചത്. ലെസ്റ്ററിന്റെ പ്രീ സീസൺ ട്രെയിനിങ്ങിനായി ഓസ്ട്രിയയിൽ ഉള്ള സീലർ ഉടനെ തന്നെ ജർമ്മനിയിലേക്ക് തിരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുൻ ലാ ലിഗ താരം മാനുവൽ അരാന എഫ് സി ഗോവയിൽ
Next articleബകയോകോ ചെൽസിയിൽ എത്തിയേക്കും