പോർട്ടോ പ്രതിരോധ താരത്തെ സ്വന്തമാക്കി ലെസ്റ്റർ സിറ്റി

പോർട്ടോ പ്രതിരോധ താരം റിക്കാർഡോ പെരേരയെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബ് ലെസ്റ്റർ സിറ്റി.  24 കാരനായ പെരേര ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിൽ ഇടം നേടിയ താരമാണ്. അഞ്ച് വർഷത്തെ നീണ്ട കരാറിലാണ് താരം ലെസ്റ്റർ സിറ്റിയിലെത്തുന്നത്. 17.5 മില്യൺ യൂറോക്കാണ് താരം ലെസ്റ്ററിൽ എത്തുന്നത്.

പോർച്ചുഗലിന് വേണ്ടി മൂന്ന് മത്സരങ്ങളിൽ പെരേര ബൂട്ട് കെട്ടിയിട്ടുണ്ട്. വലതു പ്രതിരോധ നിരയിൽ കളിക്കുന്ന പെരേര വിങ്ങർ ആയും കളിയ്ക്കാൻ കഴിവുള്ള താരമാണ്. 2015-17 കാലഘട്ടത്തിൽ ഇപ്പോഴത്തെ ലെസ്റ്റർ കോച്ച് ആയ ക്ളോഡ് പോളിന്റെ കീഴിൽ ഫ്രഞ്ച് ക്ലബായ നീസിൽ ലോൺ അടിസ്ഥാനത്തിൽ താരം കളിച്ചിട്ടുണ്ട്. ഈ സീസണിൽ പോർട്ടോക്ക് വേണ്ടി 7 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അടക്കം 43 മത്സരങ്ങളിൽ പെരേര  കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമുംബൈയെ പുറത്താക്കി സന്ദീപ് ലാമിച്ചാനെയും അമിത് മിശ്രയും, പൊരുതി നോക്കി ബെന്‍ കട്ടിംഗ്
Next articleമാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത