Picsart 23 08 29 11 17 01 834

ഒരു ലെഫ്റ്റ് ബാക്കിനെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലൂക് ഷോക്ക് പരിക്കേറ്റതോടെ ലെഫ്റ്റ് ബാക്കിൽ കളിപ്പിക്കാൻ ആളില്ലാതെ പ്രതിസന്ധിയിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലൂക് ഷോയുടെ ബാക്കപ്പ് ആയിരുന്ന മലാസിയയും പരിക്കിന്റെ പിടിയിലാണ്‌. ഇതിനാൽ ഒരു ലെഫ്റ്റ് ബാക്കിനെ തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ വിൻഡോയിൽ ഇറങ്ങിയിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്ന് ലെഫ്റ്റ് ബാക്കുകളുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു.

ചെൽസിയുടെ കുകുരേയ, ബാഴ്സലോണയുടെ അലോൺസോ, ലിയോൺ താരം ടഗ്ലിയാഫികോ എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസ്റ്റിൽ ഉള്ളത്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ ഇവരിൽ ഒരാൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും. ചെൽസി കുകുരേയയെ ലോണിൽ വിട്ടുതാരൻ ഒരുക്കമാണ്. ഈ ട്രാൻസ്ഫർ നടക്കാൻ ആണ് സാധ്യത കൂടുതൽ.

ബാഴ്സലോണയുടെ അലോൺസോ മുമ്പ് ചെൽസിക്ക് ഒപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിളങ്ങിയിട്ടുള്ള താരമാണ്. എന്നാൽ അവസാന സീസണുകളിൽ അലോൺസോയിൽ നിന്ന് നല്ല പ്രകടനങ്ങൾ കാണാൻ ആയിട്ടില്ല. ടഗ്ലിഫികാവോ ആകട്ടെ മുമ്പ് അയാക്സിൽ ടെൻ ഹാഗിനു കീഴിൽ കളിച്ച പരിചയമുണ്ട്. ഇവരിൽ ആര് ഓൾഡ്ട്രാഫോർഡിൽ എത്തും എന്ന് അടുത്ത ദിവസങ്ങളിൽ തന്നെ അറിയാൻ ആകും.

Exit mobile version