ഒരു സെന്റർ ബാക്ക് കൂടെ ലീഡ്സ് യുണൈറ്റഡിൽ

20200923 232411
- Advertisement -

ലീഡ്സ് യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിലെ അവരുടെ ഏഴാം സൈനിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. സെന്റർ ബാക്കായ‌ ഡിയേഗോ യൊറന്റെ ആണ് ലീഡ്സിൽ എത്തുന്നത്. 27കാരനായ താരം റയൽ സോസിഡാഡിൽ നിന്നാണ് ലീഡ്സ് യുണൈറ്റഡിലേക്ക് എത്തിയിരിക്കുന്നത്. പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിൽ നിന്നായി ഏഴു ഗോളുകൾ വഴങ്ങിയതാണ് ഡിഫൻസ് ശക്തമാക്കാൻ ലീഡ്സ് തീരുമാനിക്കാനുള്ള കാരണം.

മുൻ റയൽ മാഡ്രിഡ് താരമാണ് യൊറന്റെ‌. അവസാന മൂന്ന് സീസണുകളിലായി സോസിഡാഡിനായി യൊറന്റെ കളിക്കുന്നുണ്ട്. മുമ്പ് മലാഗ, റയോ വല്ലെകാനോ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. സ്പാനിഷ് ദേശീയ ടീമിനായി ആറ് മത്സരങ്ങളോളം കളിച്ച താരം കൂടിയാണ് യൊറന്റെ.

Advertisement