Site icon Fanport

ലീഡ്സിന്റെ റോഡ്രിഗോ ഇനി ഖത്തറിൽ

ലീഡ്‌സ് യുണൈറ്റഡ് സ്‌ട്രൈക്കർ റോഡ്രിഗോ ഇനി ഖത്തറിൽ. റിലഗേറ്റ് ചെയ്യപ്പെട്ടതോടെ റോഡ്രിഗോ ലീഡ്സ് വിടും എന്ന് ഉറപ്പായിരുന്നു‌. ഖത്തർ ക്ലബ് അൽ റയ്യാനിലേക്ക് ആണ് താരം ചേക്കേറിയതായി. ലീഡ്സിക് ഇനിയും 12 മാസത്തെ കരാർ റോഡ്രിഗോയ്ക്ക് ബാക്കിയുണ്ടായിരുന്നു. 32കാരനായ താരത്തെ റിലീസ് ക്ലോസ് നൽകിയാണ് ഖത്തർ ക്ലബ് സ്വന്തമാക്കിയത്.

റോഡ്രിഗോ 23 07 12 15 42 10 297

റോഡ്രിഗോയെ 2020-ൽ ആയിരുന്നു ലാ ലിഗ ടീമായ വലൻസിയയിൽ നിന്ന് ലീഡ്‌സിലേക്ക് കൊണ്ടുവന്നത്. അന്ന് ഏകദേശം 30 ദശലക്ഷ പൗണ്ട് എന്ന ക്ലബ് റെക്കോർഡ് തുക ലീഡ്സ് സ്പാനിഷുകാരനായി നൽകിയിരുന്നു‌. മൂന്ന് സീസണുകളിൽ, ക്ലബ്ബിനായി 97 മത്സരങ്ങൾ കളിച്ച റോഡ്രിഗോ, 28 ഗോളുകളും അഞ്ച് അസിസ്റ്റുകളും നൽകി.

Exit mobile version