Site icon Fanport

ലീഡ്സ് യുണൈറ്റഡ് സിനിസ്റ്ററെയെ സ്വന്തമാക്കുന്നതിന് അടുത്ത്

റഫീഞ്ഞ ക്ലബ് വിടും എന്ന് ഏതാണ്ട് ഉറപ്പായതിനാൽ പകരം ഒരു വിങ്ങറെ ടീമിലേക്ക് എത്തിക്കുകയാണ് ലീഡ്സ് യുണൈറ്റഡ്. ഫെയ്‌നൂർഡ് താരമായ കൊളംബിയൻ ഇന്റർനാഷണൽ ലൂയിസ് സിനിസ്‌റ്റെറ ആണ് ലീഡ്സിലേക്ക് എത്തുന്നത്. പ്രീമിയർ ലീഗിലേക്ക് താരം വരുന്നത് ഉറപ്പായി എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു‌.

ലീഡ്സുമായി ചർച്ച നടത്തുന്നത് കൊണ്ട് 23 കാരനായ വിംഗർ ഇപ്പോൾ ഫെയനൂർഡിന്റെ പ്രീസീസൺ സ്ക്വാഡിൽ നിന്ന് പുറത്താണ്. സിനിസ്റ്റെറ 2018 മുതൽ ഫെയ്‌നൂർഡിലുണ്ട്, 2019-ൽ കൊളംബിയൻ ദേശീയ ടീമിനായും അദ്ദേഹം അരങ്ങേറ്റം നടത്തി. ഹോളണ്ടിന്റെ ടോപ്പ് ഫ്ലൈറ്റിൽ 76 മത്സരങ്ങൾ സിനിസ്റ്റെറ ഇതുവരെ കളിച്ചിട്ടുണ്ട്. 25 മില്യണോളം ആകും ട്രാൻസ്ഫർ തുക.

Exit mobile version