ലീഡ്സ് യുണൈറ്റഡ് ടീം ശക്തമാക്കുന്നു, അയർലണ്ടിൽ നിന്നും 16കാരനെ സൈൻ ചെയ്തു

ബിയെൽസയും സംഘവും പ്രീമിയർ ലീഗിനായി ഒരുങ്ങുകയാണ്. രണ്ട് ദിവസത്തിനിടയിലെ മൂന്നാം സൈനിംഗും ലീഡ്സ് യുണൈറ്റഡ് പൂർത്തിയാക്കിയിരിക്കുകയാണ്. നോർതേൺ അയർലണ്ടിൽ നിന്ന് ചാർലി അലൻ ആണ് ഇപ്പോൾ ലീഡ്സിൽ എത്തിയിരിക്കുന്നത്. താരം ക്ലബുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. അയർലണ്ട് ക്ലബായ ലിൻഫീൽഡിൽ നിന്നാണ് അലൻ ലീഡ്സിലേക്ക് എത്തുന്നത്‌. 15കാരനായിരിക്കെ സീനിയർ അരങ്ങേറ്റം നടത്തി ലിൻഫീൽഡിൽ അലൻ റെക്കോർഡ് ഇട്ടിരുന്നു..

മുൻ ലീഡ്സ് യുണൈറ്റഡ് സ്ട്രൈക്കർ ഡേവിഡ് ഹീലി ആണ് ലിൻഫീൽഡിനെ പരിശീലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ലീഡ്സിന് ഈ ട്രാൻസ്ഫർ എളുപ്പത്തിൽ പൂർത്തിയാക്കാൻ പറ്റി. ഇപ്പോൾ അയർലണ്ടിന്റെ അണ്ടർ 17 ടീമിലെയും അംഗമാണ് അലൻ.

Exit mobile version