ലിയാൻഡ്രോ പരെദസ് യുവന്റസ് ജേഴ്സിയിലേക്ക്, താരവും ക്ലബും തമ്മിൽ കരാർ ധാരണ

ലിയാൻഡ്രോ പരേഡസ് യുവന്റസിലേക്ക് അടുക്കുന്നു. താരവും യുവന്റസും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രൊസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഇരു ക്ലബുകളും തമ്മിൽ ട്രാൻസ്ഫർ തുക തീരുമാനം ആയാൽ പരെദസ് ക്ലബ് വിടും.

നാപ്പോളി മിഡ്ഫീൽഡർ ഫാബിയൻ റൂയിസിന്റെ പാരീസിലേക്കുള്ള വരവാണ് പരെദസിന്റെ ടീമിലെ അവസരം നഷ്ടപ്പെടുത്തുന്നത്. ജൂലിയൻ ഡ്രാക്‌സ്‌ലർ, ലെയ്‌വിൻ കുർസാവ, ആൻഡർ ഹെരേര എന്നിവരും പി എസ് ജി വിടുമെന്നാണ് സൂചനകൾ. 2019-ൽ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് 40 മില്യൺ യൂറോയുടെ ഒരു ഡീലിലായിരുന്നു അർജന്റീന താരമായ പരെദസ് പാരീശിൽ എത്തിയത്.

ഇപ്പോൾ പി എസ് ജി ഡ്രസിങ് റൂമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് പരെദസ്. മെസ്സിയുടെയും നെയ്മറിന്റെയും ഉറ്റ സുഹൃത്തുമാണ്. 20 മില്യൺ ആണ് താരത്തെ വിട്ടു നൽകാൻ പി എസ് ജി ഇപ്പോൾ ആവശ്യപ്പെടുന്നത്.

Story Highlight: Leandro Paredes has full agreement on personal terms with Juventus.