Site icon Fanport

ഉറുഗ്വൻ ഡിഫൻഡർ മിലാൻ വിട്ട് ടൊറീനോയിൽ

എ സി മിലാൻ ഫുൾബാക്കായ ഡിയേഗോ ലക്സൽട്ടിനെ ഇറ്റാലിയൻ ലീഗിലെ ക്ലബ് തന്നെ ആയി ടൊറീനോ സ്വന്തമാക്കി. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ആണ് ലക്സൽട്ട് ടൊറീനോയിൽ എത്തുന്നത്. ലോണിന് അവസാനം 11 മില്യൺ നൽകിയാൽ ടൊറീനോയ്ക്ക് താരത്തെ വാങ്ങാം. ഉറുഗ്വേ ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായ ലക്സൽട്ടിന് പക്ഷെ ഇറ്റലിയിൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരൻ ആയിരുന്നില്ല‌.

26കാരനായ താരം കഴിഞ്ഞ സീസണിലാണ് എ സി മിലാനിൽ എത്തിയത്. അതിനു മുമ്പ് ജിനോവയിൽ ആയിരുന്നു. ജിനോവയിൽ മൂന്ന് വർഷത്തോളം കളിച്ചലൽസൽട്ട് അവിടെ ലെഫ്റ്റ് ബാക്മായും ലെഫ്റ്റ് വിങ്ങറായും ഒക്കെ തിളങ്ങിയിരുന്നു. എമ്പോളി, ബൊളോന, ഇന്റർ മിലാൻ എന്നീ ക്ലബുകളുടെ ജേഴ്സിയും താരം മുമ്പ് അണിഞ്ഞിട്ടുണ്ട്.

Exit mobile version