Site icon Fanport

ഉറുഗ്വൻ ഡിഫൻഡർ ലക്സൽട്ട് മിലാനിലേക്ക് തിരികെയെത്തി

എ സി മിലാൻ ഫുൾബാക്കായ ഡിയേഗോ ലക്സൽട്ടിനെ മിലാൻ ലോണിൽ നിന്ന് തിരികെ വിളിച്ചു. ഇറ്റാലിയൻ ലീഗിലെ ക്ലബ് തന്നെ ആയ ടൊറീനോയിൽ ലോണിൽ കളിക്കുകയായിരുന്നു ലക്സൽട്ട് കഴിഞ്ഞ ആറു മാസമായി. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ലക്സൽട്ട് ടൊറീനോയിൽ എത്തിയിരുന്നത്. എന്നാൽ ലോണിന് പകുതിക്ക് വെച്ച തന്നെ താരം തിരികെ വന്നിരിക്കുകയാണ്‌. ടൊറീനോയിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ മിലാനിൽ തിരികെ എത്തിച്ചിരിക്കുന്നത്.

ഉറുഗ്വേ ദേശീയ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ലക്സൽട്ടിന് പക്ഷേ മിലാനിൽ കഴിഞ്ഞ സീസണിൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ആയിടരുന്നില്ല. 26കാരനായ താരം കഴിഞ്ഞ സീസണിലാണ് എ സി മിലാനിൽ എത്തിയത്. അതിനു മുമ്പ് ജിനോവയിൽ ആയിരുന്നു. ജിനോവയിൽ മൂന്ന് വർഷത്തോളം കളിച്ച ലക്സൽട്ട് അവിടെ ലെഫ്റ്റ് ബാക്മായും ലെഫ്റ്റ് വിങ്ങറായും ഒക്കെ തിളങ്ങിയിരുന്നു. എമ്പോളി, ബൊളോന, ഇന്റർ മിലാൻ എന്നീ ക്ലബുകളുടെ ജേഴ്സിയും താരം മുമ്പ് അണിഞ്ഞിട്ടുണ്ട്.

Exit mobile version