ഗോവയിൽ താണ്ഡവമാടിയ ലാൻസരോട്ടെ മാജിക്ക് ഇനി എടികെയിൽ

- Advertisement -

എഫ് സി ഗോവയ്ക്കായി കഴിഞ്ഞ സീസണിൽ അത്ഭുതങ്ങൾ കാണിച്ച മിഡ്ഫീൽഡർ മാനുവൽ ലാൻസരോട്ടെ ഇനി എ ടി കെ കൊൽക്കത്തയ്ക്കായി കളിക്കും. കഴിഞ്ഞ സീസൺ അവസാനത്തോടെ തന്നെ എടികെയും ആയി ലാൻസരോട്ടെ ധാരണയിൽ എത്തിയിരുന്നു എങ്കിലും കൂടു മാറ്റം ഇപ്പോഴാണ് ഔദ്യോഗികമായത്.

സ്പാനിഷ് താരമായ ലാൻസരോട്ടെ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ഗോവയുടെ കുതിപ്പിൽ പ്രധാന പങ്കുതന്നെ വഹിച്ചിരുന്നു. 19 മത്സരങ്ങൾ കളിച്ച ലാനസരോട്ടെ മിഡ്ഫീൽഡിൽ നിന്ന് 13 ഗോളുകളും ഒപ്പം ആറ് അസിസ്റ്റും ലീഗിൽ സ്വന്തമാക്കിയിരുന്നു. ലാൻസരോട്ടെ-കോറോ സഖ്യമായിരുന്നു എഫ് സി ഗോവയുടെയും കഴിഞ്ഞ ഐ എസ് എല്ലിന്റെയും പ്രധാന ആകർഷണം.

ബാഴ്സലോണ യൂത്ത് ടീമിലൂടെ വളർന്നു വന്ന ലാൻസരോട്ടെ മികച്ച ലാലിഗ ക്ലബുകളിലും ബൂട്ട് കെട്ടിയിട്ടുണ്ട്. ഐബർ, എസ്പാന്യോൾ, അലാവസ്, സരഗോസ ക്ലബുകളുടെയും താരമായിരുന്നു ലാൻസരോട്ടെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement