കരാർ പുതുക്കി ലൂകാസ്, ലമാർ അത്ലറ്റികോ കരാർ ഒപ്പിട്ടു

- Advertisement -

ലൂകാസ് ഹെർണാണ്ടസ് അത്ലറ്റികോ മാഡ്രിഡുമായുള്ള കരാർ പുതുക്കി. തോമസ് ലമാർ ഇനി അത്ലറ്റികോ താരം. ലമാർ കരാർ ഒപ്പിട്ടെങ്കിലും ലോകകപ്പിന് ശേഷമുള്ള മെഡിക്കലിന് ശേഷമാകും മറ്റു നടപടികൾ പൂർത്തിയാക്കുക.

പുതിയ കരാർ പ്രകാരം ലൂക്കാസ് ഹെർണാണ്ടസ് 2024 വരെ അത്ലറ്റികോയിൽ തുടരും. 22 വയസുകാരനായ താരം സിമയോണിക്ക് കീഴിൽ ഇതുവരെ 88 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീം അംഗം കൂടിയാണ് താരം.

ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായ ലമാറിനെ കൈമാറാൻ കഴിഞ്ഞ ആഴ്ചയാണ് അത്ലറ്റികോ മോണക്കോയുമായി കരാറിൽ എത്തിയത്. ഫ്രാൻസ് ദേശീയ താരമായ ലമാർ മോണക്കോയുടെ സമീപകാല വിജയങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്.

ഫ്രാൻസ് പരിശീലന ക്യാമ്പിൽ എത്തിയാണ് അത്ലറ്റികോ ഇരുവറുമായുള്ള കരാർ ഒപ്പിട്ടത്. കൂടാതെ അന്റോണിയോ ഗ്രീസ്മാനും പുതിയ കരാർ ഒപ്പിട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement