ആഴ്‌സനൽ മുന്നേറ്റ താരം അലക്‌സാണ്ടർ ലക്കാസെറ്റെ ഇനി ലിയോണിൽ പന്തു തട്ടും. കരാർ ഒപ്പിട്ടതിന് പിന്നാലെ മെഡിക്കൽ പരിശോധനയും കഴിഞ്ഞതോടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. താരത്തെ ഇന്ന് ക്ലബ് ഔദ്യോഗികമായി ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു.
https://twitter.com/OL_English/status/1534785541614489601?t=9M_DY4yZ9u7e110mcKIdJA&s=19
ആഴ്‌സണലിന്റെ താരമായിരുന്ന ലകാസെറ്റെ അവർക്കായി 206 മത്സരങ്ങളിൽ നിന്നും 71 ഗോളുകൾ നേടിയിരുന്നു. അവസാന സീസണിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ താരത്തിന് ടീമിനായി ആറു ഗോളുകൾ മാത്രമാണ് നേടാൻ സാധിച്ചത്.
2017ൽ ആഴ്‌സണലിൽ എത്തിയ താരം അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് തന്റെ മുൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഫ്രഞ്ച് ലീഗിൽ ഗോളടിച്ചു കൂടിയിരുന്ന താരത്തെ റെക്കോർഡ് തുകക്കാണ് ഗണ്ണെഴ്സ് ടീമിൽ എത്തിച്ചത്. ആഴ്‌സനലിനൊപ്പം 2020ലെ എഫ്എ കപ്പ് വിജയിക്കാൻ താരത്തിന് കഴിഞ്ഞു.
ലിയോൺ യൂത്ത് ടീമുകളിലൂടെ വളർന്ന് വന്ന താരം ലണ്ടനിൽ എത്തുന്നതിന് മുൻപ് ഫ്രഞ്ച് ടീമിനായി 203 മത്സങ്ങളിൽ നിന്നും നൂറു ഗോളുകളും നേടിയിരുന്നു.ഈ സീസണോടെ ആഴ്‌സനലുമായി കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ലിയോൺ ടീമിൽ എത്തിക്കുന്നത്.
ഔബമയാങ്ങിന് പിറകെ ലക്കസെറ്റെയും ടീം വിട്ടതോടെ പുതിയ മുന്നേറ്റ താരത്തിനായുള്ള അന്വേഷണം ആഴ്‌സണൽ ശക്തിപ്പെടുത്തും.
ടീമിനോട് വിടപറയുന്ന 31 കാരനെ മാനേജർ ആർട്ടെറ്റ പുകഴ്ത്തി. പിച്ചിലും പുറത്തും ഒരു യഥാർത്ഥ നായകൻ ആയ താരം, ടീമിലെ യുവതാരങ്ങളെ സ്വാധീനിച്ചു എന്നും ക്ലബ്ബിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ ഇട്ട കുറിപ്പിൽ അദ്ദേഹം കുറിച്ചു.