എംബാപ്പെക്കായി യൂറോപ്പിൽ പിടിവലി

- Advertisement -

കിലിയൻ എംബാപ്പെയാണ് ഇപ്പൊൾ യൂറോപ്യൻ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും വിലയുള്ള താരം, റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും എംബാപ്പെക്കായി സജീവമായി രംഗത്തുണ്ട്.

120 മില്യൺ യൂറോയോളമാണ് എംബാപ്പെക്കായി ഇരു ടീമുകളും വിലയിട്ടിരിക്കുന്നത് എന്നാണ് യൂറോപ്പിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ ഇരു ടീമുകളോടും മൊണാക്കോ പ്രതികരിച്ചിട്ടില്ല. വെറും 18 വയസ്സ് മാത്രമുള്ള താരം ഈ ട്രാൻസ്ഫർ സീസണിൽ തന്നെ ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ അത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കൈമാറ്റമാവും.

മോശം സീസണിനു ശേഷം ഉയിർത്തെഴുനേൽകാൻ ശ്രമിക്കുന്ന പെപ് ഗാര്ഡിയോളക്ക് പുതിയൊരു സ്‌ട്രൈക്കറെ ആവശ്യമാണ്. സിദാനും പുതുയ സ്ട്രൈക്കറെ തിരയുകയാണ്. ഏതായാലും ഫ്രഞ്ച് താരം മാഞ്ചസ്റ്റർ സിറ്റിയിലെത്തിയാൽ അത് സെർജിയോ അഗ്യൂറോയുടെ ഭാവിക്കും റയൽ മാഡ്രിഡിൽ എത്തിയാൽ അത് കരീം ബെൻസീമയുടെ ഭാവിക്കും ദോഷമാവും.

നേരത്തെ മൊണാക്കോ മധ്യനിര താരം ബെർണാഡോ സിൽവയെ മാഞ്ചസ്റ്റർ സിറ്റി വാങ്ങിയിരുന്നു.

Advertisement