കെയ്ൽ വാക്കർ മാഞ്ചസ്റ്റർ സിറ്റിയിൽ

ഇംഗ്ലണ്ടിന്റെ റൈറ്റ് ബാക്ക് കെയ്ൽ വാക്കറെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി, ടോട്ടൻഹാമിൽ നിന്നും ഏകദേശം 45മില്യൺ പൗണ്ട് തുകയ്ക്കാണ് അഞ്ചു വർഷത്തെ കരാറിൽ വാക്കർ സിറ്റിയിൽ എത്തുന്നത്. ടോട്ടൻഹാമിന്‌ വേണ്ടി 183 പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളിച്ച വാക്കർ ഇംഗ്ലണ്ടിന് വേണ്ടി 27 തവണ കുപ്പായം അണിഞ്ഞിട്ടുണ്ട്.

ടോട്ടൻഹാമിനെ കഴിഞ വര്ഷം പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിക്കുന്നതിൽ മികച്ച പങ്കു വഹിച്ച വാക്കർ കഴിഞ്ഞ വർഷത്തെ പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയറിൽ സ്ഥാനം കണ്ടെത്തിയിരുന്നു. പ്രീമിയർ ലീഗിലെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ വാക്കർ സിറ്റിയിൽ രണ്ടാം നമ്പർ ജഴ്‌സി ആയിരിക്കും അണിയുക.

ഈ ട്രാൻസ്ഫർ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാമത്തെ സൈനിങ്‌ ആണിത്, നേരത്തെ മിഡ്ഫീൽഡർ ബെർണാഡോ സിൽവ, ഗോൾ കീപ്പർ എഡേഴ്‌സൺ എന്നിവരെ സിറ്റി ടീമിൽ എത്തിച്ചിരുന്നു. ഈ സീസണിൽ പാബ്ലോ സബലേറ്റയടക്കം 3 പ്രതിരോധ നിരയിലെ കളിക്കാരെ സിറ്റി റിലീസ് ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസുബ്രൊതോ കപ്പ് സംസ്ഥാനതലം നാളെ മുതൽ കോഴിക്കോട്
Next articleകവരത്തി ലീഗിൽ നദീം കുതിക്കുന്നു, ഷാർക്ക് എഫ്സിക്കും വിജയം