റയൽ മാഡ്രിഡ് വിട്ട് കുബോ ഇനി റയൽ സോസിഡാഡിൽ

ജപ്പാനീസ് താരം കൂബോ റയൽ മാഡ്രിഡ് വിട്ടു. താരം സ്പാനിഷ് ക്ലബായ റയൽ സോസിഡാഡിലേക്ക് ആണ് പോകുന്നത്. ട്രാൻസ്ഫർ ഫീ ആയി 6 മില്യൺ യൂറോ റയൽ മാഡ്രിഡിന് ലഭിക്കും. ഭാവിയിൽ താരത്തെ സോസിഡാഡ് വിൽക്കുമ്പോൾ 50% റൈറ്റ് റയൽ മാഡ്രിഡിന് ലഭിക്കുന്ന രീതിയിലാണ് കരാർ. സോസിഡാഡിൽ 2027വരെയുള്ള കരാർ ആകും കുബോ ഒപ്പുവെക്കുക.

കഴിഞ്ഞ സീസണിൽ താരം ലോണിൽ മയ്യോർക്കയ്ക്ക് വേണ്ടി കളിച്ചിരുന്നു. മൂന്ന് സീസൺ മുമ്പ് വലിയ പ്രതീക്ഷയിൽ റയലിലേക്ക് എത്തിയ താരത്തിന് പ്രതീക്ഷക്ക് ഒത്ത് ഉയരാൻ ആയില്ല. ഗെറ്റഫയ്ക്കായും വിയ്യറയലിനായും മുമ്പ് കുബോ ലോണിൽ കളിച്ചിട്ടുണ്ട്. 2019ൽ എഫ് സി ടോക്കിയോയിൽ നിന്നായിരുന്നു കൂബോയെ റയൽ സ്വന്തമാക്കിയത്. മുൻ ബാഴ്സലോണ അക്കാദമി താരമണ് കൂബോ.