ബോസ്നിയൻ മിഡ്ഫീൽഡർ എ സി മിലാനിൽ

കഴിഞ്ഞ സീസണിൽ എമ്പോളിക്കു വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ബോസ്നിയൻ താരം റാഡെ ക്രൂണിച് മിലാനിൽ എത്തി. ക്രൂണിചിന്റെ മിലാനിലേക്കുള്ള നീക്കം ഔദ്യീഗികമായി. 8 മില്യണാണ് മിലാൻ ക്രൂണിചിനായി ചിലവഴിച്ചത്. അഞ്ചു വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു.

25കാരനായ ക്രൂണിച് അവസാന നാലു വർഷമായി എമ്പോളിക്കു വേണ്ടിയാണ് കലിക്കുന്നത്. എമ്പോളി ജേഴ്സിയിൽ 100ൽ അധികം മത്സരങ്ങൾ താരം കളിച്ചു. 13 ഗോളുകളും താരം ക്ലബിനു വേണ്ടി നേടിയിട്ടുണ്ട്. 2016 മുതൽ ബോസ്നിയയുടെ ദേശീയ ടീമിന്റെയും ഭാഗമാണ് ക്രൂണിച്.

Previous articleനെയ്മറിന് ക്ലബ് വിടാം എന്ന് പി എസ് ജി!!
Next articleഡൂറണ്ട് കപ്പ് ഫിക്സ്ചറുകൾ എത്തി, ഗോകുലത്തിന്റെ ആദ്യ മത്സരം ചെന്നൈയിനോട്