Site icon Fanport

14 ക്ലബുകൾ കറങ്ങി കെവിൻ പ്രിൻസ് ബോട്ടങ്ങ് ഹെർത ബെർലിനിൽ മടങ്ങിയെത്തി

അറ്റാക്കിംഗ് മിഡ്ഫീൽഡറായ കെവിൻ പ്രിൻസ് ബോടങ് ജർമ്മൻ ക്ലബായ ഹെർത ബെർലിനിൽ തിരികെയെത്തി. തന്റെ ജന്മ നാടായ ക്ലബിൽ താരം പുതിയ കരാർ ഒപ്പുവെച്ചു. കെവിൻ പ്രിൻസ് ബോടങ്ങ് ബുണ്ടസ് ലീഗയിൽ അരങ്ങേറ്റം നടത്തിയ ക്ലബായിരുന്നു ഹെർത ബെർലിൻ. അവിടം വിട്ട് 14 ക്ലബുകൾ കറങ്ങിയാണ് താരം ഇപ്പോൾ ഹെർത ബെർലിനിൽ തിരികെയെത്തുന്നത്. 2006ൽ ആയിരുന്നു അദ്ദേഹം ബുണ്ടസ്ലിഗയിൽ ഹെർതയ്ക്ക് ഒപ്പം അരങ്ങേറ്റം നടത്തിയത്‌.

ഇപ്പോൾ സീരി ബി ക്ലബ് എസി മോൻസയിൽ നിന്നാണ് താരം ജർമ്മനിയിൽ എത്തിയത്. ഏഴുവയസ്സുള്ളപ്പോൾ ഹെർത ബി‌എസ്‌സി അക്കാദമിയിൽ ചേർന്ന ബോട്ടെംഗ് 2007 വരെ അവിടെ തുടർന്നു. ഹെർതയ്ക്കായി മുമ്പ് 53 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അഞ്ച് ഗോളുകളും ഒമ്പത് അസിസ്റ്റുകളും ആ കാലത്ത് സംഭാവന ചെയ്തു. അതിനു ശേഷം ടോട്ടൻഹാം, എഫ് സി ഷാൽക്കെ, യുഡി ലാസ് പൽമാസ്, ഫ്രാങ്ക്ഫർട്ട്, സസ്സുവോള, ബാഴ്‌സലോണ, ബെസികാസ്, ഫിയോറെന്റീന എന്നീ ക്ലബുകൾക്ക് ഒക്കെ വേണ്ടി കളിച്ചു.

Exit mobile version