Site icon Fanport

വിക്ടർ കൊവലെങ്കോയെ സ്പെസിയ സൈൻ ചെയ്തു

അറ്റലാന്റയിൽ നിന്ന് വായ്പ അടിസ്ഥാനത്തിൽ ഉക്രെയ്ൻ ഇന്റർനാഷണൽ വിക്ടർ കോവലെൻകോയെ സ്പെസിയ സൈൻ ചെയ്തു. മിഡ്ഫീൽഡർ കഴിഞ്ഞ ഫെബ്രുവരിയിൽ ശാക്തർ ഡൊനെറ്റ്സ്കിൽ നിന്ന് ആയിരുന്നു അറ്റലാന്റയിൽ എത്തിയത്. പക്ഷെ അറ്റലാന്റയിൽ ആകെ ഒരു മത്സരം മാത്രമെ താരം കളിച്ചിരുന്നുള്ളൂ.

25-കാരനായ താരത്തെ ഈ സീസൺ അവസാനം വരെയാണ് അറ്റലാന്റ ലോണിൽ നൽകിയിരിക്കുന്നത്. കോവലെൻകോ ഉക്രെയ്നിനായി 31 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Exit mobile version