Site icon Fanport

കൊവാസി പി എസ് ജി വിട്ട് ബയേണിൽ

പി എസ് ജിയുടെ യുവതാരം ടാൻഗുയ് കൊവാസിയെ ബയേൺ മ്യൂണിച്ച് സ്വന്തമാക്കി. 18കാരനായ താരത്തെ 2024 വരെയുള്ള കരാറിലാണ് ബയേൺ ടീമിലേക്ക് എത്തിക്കുന്നത്. സെന്റർ ബാക്കായ താരം ഫുൾബാക്കായും കളിക്കാറുണ്ട്. ഫ്രഞ്ച് സ്വദേശിയായ കൊവാസിക്ക് ഐവറി കോസ്റ്റിന്റെ പാസ്പോർട്ടുമുണ്ട്. 14 വയസ്സു മുതൽ കൊവാസി പി എസ് ജിയിൽ ഉണ്ട്.

കഴിഞ്ഞ വർഷം കൊവാസി പി എസ് ജിക്ക് വേണ്ടി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. താരം 2019 ഡിസംബറിൽ ചാമ്പ്യൻസ് ലീഗിലും പി എസ് ജിക് വേണ്ടി ഇറങ്ങിയിരുന്നു. ഫ്രാൻസിന്റെ യുവ ടീമുകൾക്കായി ഇരുപതോളം മത്സരങ്ങൾ കൊവാസി കളിച്ചിട്ടുണ്ട്.

Exit mobile version