Site icon Fanport

ഐലീഗ് സെക്കൻഡ് ഡിവിഷനായി ഒരുങ്ങി കൊൽക്കത്തൻ ക്ലബുകൾ

ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ മുന്നേറാൻ തന്നെ തീരുമാനിച്ചാണ് ഇത്തവണ കൊൽക്കത്തൻ ക്ലബുകൾ ഒരുങ്ങുന്നത്. കൊൽക്കത്തൻ ക്ലബുകളായ മൊഹമ്മദൻസും റെയിൻബോയും ലീഗ് ആരംഭിക്കുന്നതിന് മുന്നോടിയായ പുതിയ താരങ്ങളെ സൈൻ ചെയ്തിരിക്കുകയാണ്. അഞ്ച് താരങ്ങളെയാണ് റെയിൻബോ സൈൻ ചെയ്തത്.

പതചക്രയുടെ ബബുന്ദാസ്, എഫ് സി ഐ താരം റിന്റു, പീർലസ് താരം ഇൻസമാം, റെയിൽവേ താരം സമീറുൽ അലി, സതേൺ സമിറ്റി താരം സമീറുൽ അലി, കോൾ ഇന്ത്യ താരം തന്മോയ് മിത്ര എന്നിവരാണ് ഇന്നലെ റെയിൻബോയുമായി കരാർ ഒപ്പിട്ടത്.

ഗോകുലം കേരള എഫ് സി താരം കുശാന്ത് ചൗഹാൻ, മുഹമ്മദ്ൻസിന്റെ ജൂനിയർ താരം ലിംഗ്ദോഹ്, പതചക്രയുടെ ബല്വീന്ദർ, എടികെയുടെ സ്റ്റീഫൻസൻ, റിയൽ കാശ്മീരിന്റെ ജോയ് എമ്ര്രോങ്, പീർലസിന്റെ പങ്കജ് മൗല, ജോർജ് ടെലിഗ്രാഫിന്റെ ആഷിം ദേ, ലാൽറ്റു മണ്ടോൽ, സതേൺ സമിറ്റിയുടെ അമരേന്ദു, യുണൈറ്റഡ് സ്പോർട്സിന്റെ നിർമൽ മുണ്ട എന്നീ താരങ്ങളാണ് മൊഹമ്മദ്ൻസുമായി കരാർ ഒപ്പിട്ടത്.

Exit mobile version