കൊൽക്കത്ത അതിശക്തം!! ഓസ്ട്രേലിയൻ ലീഗിലെ ടോപ് സ്കോററെ റാഞ്ചി എ ടി കെ

എ ടി കെ കൊൽക്കത്തയെ ഈ സീസണിൽ ഭയക്കുക തന്നെ വേണം. ഇപ്പോൾ തന്നെ മികച്ച ടീമായ എ ടി കെ കൊൽക്കത്ത പുതിയ സൈനിംഗ് കൂടെ നടത്തിയിരിക്കുകയാണ്. ചെറിയ താരമൊന്നുമല്ല എ ടു കെയിൽ ഇപ്പോൽ എത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ ലീഗായ എ ലീഗിലെ കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറർ റോയ് കൃഷ്ണയാണ് എ ടികെയുമായി കരാർ ഒപ്പിവെച്ചത്. ഐ എസ് എല്ലിലെ തന്നെ മികച്ച സൈനിംഗുകളിൽ ഒന്നായാണ് ഈ സൈനിംഗിനെ കണക്കാക്കുന്നത്.

റെക്കോർഡ് തുകയാണ് റോയ് കൃഷണയ്ക്കായി ചിലവഴിച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ സീസണിൽ എ ലീഗ് ക്ലബായ വെല്ലിങ്ടൺ ഫീനിക്സിന്റെ താരമായിരന്നു. ഫീനിക്സിനായി 19 ഗോളുകളും 4 അസിസ്റ്റും താരം നേടി. 2013 മുതൽ ഫീനിക്സിന്റെ താരമായണ്. 31കാരനായ റോയ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്. യൂറോപ്പിൽ നിന്നടക്കം ഓഫർ ഉണ്ടായിരിക്കെ ആണ് താരം കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്.

എഡു ഗാർസിയ, ലാൻസരോട്ടെ, ജോൺ ജോൺസൺ, കാൾ മകഹുഗ് എന്നിവർ അടങ്ങിയ എ ടി കെ ഇപ്പോൾ റോയിയുടെ കൂടെ വരവോടെ ഐ എസ് എല്ലിലെ തന്നെ ഏറ്റവും മികച്ച സ്ക്വാഡുകളിൽ ഒന്നാവുകയാണ്. ഫിജിയൻ താരമായ റോയ് രാജ്യത്തിനായി ഇതുവരെ 23 ഗോളുകളും നേടിയിട്ടുണ്ട്.

Previous articleഈ സ്കോര്‍ മറികടക്കാമെന്ന് ടീമിനു വിശ്വാസമുണ്ടായിരുന്നു
Next articleഅയാക്സിലൂടെ വളർന്ന ഡച്ച് ഡിഫൻഡർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു