Site icon Fanport

ക്ലാസൻ വീണ്ടും അയാക്സിൽ!

ഡച്ച് ഇന്റർനാഷണൽ താരം ഡേവി ക്ലാസൺ അയാക്സിൽ തിരികെ എത്തി. മുൻ അയാക്സ് ക്യാപ്റ്റൻ ബുണ്ടസ് ലീഗയിൽ വെർഡെർ ബ്രെമനു വേണ്ടി ആയിരുന്നു കളിച്ചിരുന്നത്. എന്നാൽ അയാക്സിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയ ക്ലാസൻ ഇപ്പോൾ 11 മില്യണാണ് അയാക്സിലേക്ക് പോകുന്നത്. താരം അയാക്സുമായി 4 വർഷത്തെ കരാർ ഒപ്പുവെക്കും.

എവർട്ടണിൽ നിന്നായിരുന്നു ക്ലാസൻ ജർമ്മനിയിലേക്ക് എത്തിയിരുന്നത്. മുമ്പ് അയാക്സിനായി 150ന് അടുത്ത് മത്സരങ്ങൾ കളിച്ച ക്ലാസൻ 44 ഗോളുകളും നേടിയിട്ടുണ്ട്. മൂന്ന് തവണ അയാക്സിനൊപ്പം ഡച്ച് ലീഗും സ്വന്തമാക്കിയിരുന്നു‌. പഴയ ഫോമിലേക്ക് അയാക്സിൽ എത്തുന്നതോടെ എത്താൻ പറ്റുമെന്നാണ് ക്ലാസൻ വിശ്വസിക്കുന്നത്.

Exit mobile version