Picsart 23 05 17 21 55 06 877

കിം മിൻ ജേ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുത്തു എന്ന വാർത്തകൾ നിഷേധിച്ച് ഏജന്റ്

ട്രാൻസ്ഫർ മാർക്കറ്റിലെ അഭ്യൂഹങ്ങൾ തുടരുകയാണ്. ദക്ഷിണ കൊറിയൻ ഡിഫൻഡറായ കിം മിൻ ജേ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുത്തു എന്ന വാർത്തകൾ നിഷേഷിച്ച് കിം മിൻ ജെയുടെ ക്യാമ്പ്. കളിക്കാരന്റെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കിടയിൽ, സ്റ്റാർ ന്യൂസ് കൊറിയയോട് പ്രതികരിച്ച കിമ്മിന്റെ പ്രതിനിധികൾ കളിക്കാരനും ഇംഗ്ലീഷ് ക്ലബും തമ്മിൽ കരാർ ധാരണ ആയിട്ടില്ല എന്ന് വ്യക്തമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡ് കിം മിൻ ജേയിൽ ചൈനയിൽ ഉണ്ടായിരുന്ന സമയം മുതൽ താൽപ്പര്യം കാണിച്ചിരുന്നു എന്നത് ശരിയാണെങ്കിലും, ഇതുവരെ ഔപചാരികമായ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് കളിക്കാരന്റെ ക്യാമ്പ് പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണിത്. നാപ്പോളി ഡിഫൻഡർക്ക് കരാറിൽ 48 മില്യൺ യൂറോയായി നിശ്ചയിച്ചിരുന്ന റിലീസ് ക്ലോസ് നകി ജൂലൈയിൽ താരത്തെ സ്വന്തമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്‌. നാപോളിയുമായുള്ള സമീപകാല സീരി എ കിരീട നേട്ടത്തിൽ കിം മിൻ ജേയുടെ പങ്ക് വളരെ വലുതായിരുന്നു.

Exit mobile version