Picsart 23 02 01 08 00 06 435

അവസാന നിമിഷം പി എസ് ജി വിട്ട് കെയ്ലർ നവസ് പ്രീമിയർ ലീഗിൽ

പി എസ് ജി ഗോൾകീപ്പർ കെയ്ലർ നവസ് ഇംഗ്ലീഷ് ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റിനായി കളിക്കും. ഫോറസ്റ്റിന്റെ ഓഫർ അവസാന നിമിഷമാണ് പി എസ് ജി അംഗീകരിച്ചത്. സീസൺ അവസാനം വരെയുള്ള ലോൺ ഡീലിൽ ആണ് നവസ് ഫോറസ്റ്റിനായി കളിക്കുക. ലോൺ കഴിഞ്ഞാൽ അദ്ദേഹം തിരികെ പി എസ് ജിയിലേക്ക് തന്നെ പോകും.

ഫോറസ്റ്റിന്റെ ആദ്യ ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൺ അടുത്തിടെ പരിക്കേറ്റിരുന്നു. ഹെൻഡേഴ്സൺ തിരികെയെത്താൻ സമയം എടുക്കും എന്നതാണ് പി എസ് ജി കീപ്പറെ തേടി ഫോറസ്റ്റ് എത്താൻ കാരണം.

ഗാൽട്ടിയർ പി എസ് ജി പരിശീലകനായി എത്തിയതിനു ശേഷം ഡൊണ്ണരുമ്മ തന്നെയാണ് പി എസ് ജി വല കാക്കുന്നത്. നവസിന് യാതൊരു അവസരവും ലഭിക്കുന്നില്ല എന്നതാണ് താരവും ക്ലബ് വിടാനുള്ള കാരണം. നവസിന് ഇപ്പോൾ 2024വരെ പി എസ് ജിയിൽ കരാർ ഉണ്ട്. ൽ

Exit mobile version