മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മനൻദീപ് ഇനി മിനേർവ പഞ്ചാബിൽ

- Advertisement -

ഹരിയാനക്കാരനായ സ്ട്രൈക്കർ മനൻദീപിനെ മിനേർവ പഞ്ചാബ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ താരമായിരുന്ന മനൻദീപിന് മിനേർവ പഞ്ചാബിലെ ഈ സൈനിംഗ് ഒരു തിരിച്ചുവരവ് കൂടിയാണ്. മിനേർവ പഞ്ചാബ് ഐ ലീഗിൽ ആദ്യമായി കളിച്ച 2016-17 സീസണിൽ മിനേർവ നിരയിൽ സജീവ സാന്നിദ്ധ്യമായി മനൻദീപ് ഉണ്ടായിരുന്നു.

മുമ്പ് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിലും മനൻദീപ് കളിച്ചിട്ടുണ്ട്. 2015ൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നത്. മുമ്പ് ഡെൽഹി ഡൈനാമോസ് ജേഴ്സിയിലും ഐ എസ് എല്ലിൽ ഇറങ്ങിയിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, സാൽഗൊക്കർ, എയർ ഇന്ത്യ തുടങ്ങിയ ടീമുകൾക്കും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിന്റെയും ഭാഗമായിട്ടുണ്ട്.

Advertisement