കേരള ബ്ലാസ്റ്റേഴ്സിന്റെ യുടേൺ, മെഹ്താബിനു പകരം ജിങ്കനേയും റിനോയേയും പരിഗണിക്കുന്നു

- Advertisement -

ലോക ഫുട്ബോളിലെ ട്രാൻസ്ഫർ രീതികളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് അണിയറയിൽ നടക്കുന്ന കാര്യങ്ങൾ. ആദ്യം സി കെ വിനീതിനേയും മെഹ്താബിനേയും നിലനിർത്താൻ തീരുമാനിച്ച കേരള ബ്ലാസ്റ്റേഴ്സ് അവസാന ഘട്ടത്തിൽ മെഹ്താബിനു പകരം റിനോ ആന്റോയേയും ജിങ്കനേയും പരിഗണിക്കുകയാണ്.

ഹൈദരാബിൽ നിന്ന് വരുന്ന അവസാന റിപ്പോർട്ടുകൾ വെച്ച് മെഹ്താബിനെ ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തി അവിടെ നിന്ന് സ്വന്തമാക്കാമെന്നും റിനോയേയോ ജിങ്കനേയോ രണ്ടാമത്തെ താരമായി നിലനിർത്താമെന്നുമാണ് തീരുമാനിച്ചിരിക്കുന്നത്. ആരാധകരുടെ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളും മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെട്ടതായാണ് വിവരങ്ങൾ. അവസാന ഘട്ടം വരെ ചർച്ചയിൽ ഇല്ലാതിരുന്ന ജിങ്കനെ പരിഗണിക്കാൻ തീരുമാനിച്ചത് ഈ കാരണം കൊണ്ടാണ്.

ചർച്ചകൾ വൈകിയതിനാൽ അവസാനമായി ആരെ‌ നിലനിർത്തും എന്ന ഔദ്യോഗിക അറിയിപ് ഇന്ന് ഉണ്ടായേക്കില്ല. എങ്കിലും നാളെ തന്നെ ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ഇതറിയിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement