മലയാളി താരങ്ങളെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്, ജിഷ്ണു ബാലകൃഷ്ണനും എത്തും

കൂടുതൽ മലയാളി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് സൂചന. ജിഷ്ണു ബാലകൃഷ്ണൻ, അസറുദ്ദീൻ, അനന്ത മുരളി എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നത്. മൂന്നി പേരെയും സന്തോഷ് ട്രോഫി മുതൽ ബ്ലാസ്റ്റേഴ്സ് സ്കൗട്ട് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ ഗോകുലം എഫ് സിയുടെ താരമാണ് ജിഷ്ണു ബാലകൃഷ്ണൻ. ഇന്നത്തെ മലയാള പത്രം മാതൃഭൂമി ജിഷ്ണു ബാലകൃഷ്ണനെ ബ്ലാസ്റ്റേഴ്സ് മൂന്നു വർഷത്തെ കരാറിൽ ടീമിൽ എത്തിക്കുമെന്നാണ് പറയുന്നത്.

ഓപ്പൺ സൈനിങ്ങ് നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഇതെങ്ങെനെ നടക്കുമെന്ന് അറിയില്ല. ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തി കേരള താരങ്ങളെ സ്വന്തമാക്കാനാകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. ഗോകുലം എഫ് സിക്കു വേണ്ടി മികച്ച പ്രകടനമാണ് ജിഷ്ണു ബാലകൃഷ്ണൻ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും പ്രീമിയർ ലീഗിലുമായി കാഴ്ചവെച്ചത്. മധ്യനിരക്കാരനായ ജിഷ്ണുവിനെ വിങ്ങ് ബാക്കായി ബിനോ ജോർജ്ജ് കളിപ്പിച്ചപ്പോഴും മികച്ച രീതിയിൽ തിളങ്ങിയിരുന്നു. മുൻ എം എസ് പി താരമായ ജിഷ്ണു കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗോകുലത്തിൽ എത്തിയത്. മികച്ച പ്രകടനങ്ങൾ ജിഷ്ണുവിനെ ദേശീയ ക്യാമ്പിൽ വരെ എത്തിച്ചിരിക്കുകയാണ് ഇപ്പോൾ.

പ്രാദേശിക താരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത് കേരള ഫുട്ബോളിനു പ്രതീക്ഷ നൽകുന്നുണ്ട്. വലിയ അവസരങ്ങൾക്ക് തങ്ങൾക്കു മുന്നിൽ ഉണ്ട് എന്നതു കേരള ഫുട്ബോളിന് ഉണർവാകും.

https://www.facebook.com/SouthSoccers/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആതിഥേയർ ആത്മവിശ്വാസത്തോടെ തുടങ്ങി, റഷ്യക്ക് രണ്ട് ഗോൾ ജയം
Next articleകരുത്തോടെ ഇന്ത്യ, അപ്രവചനീയം പാക്കിസ്ഥാന്‍