മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സാമുവൽ ശദപ് മൊഹമ്മദൻസിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സാമുവൽ ശദപിനെ മൊഹമ്മദൻസ് സൈൻ ചെയ്തു. അവസാന കുറച്ച് വർഷങ്ങളായി കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനൊപ്പവും റിസേർവ്സ് ടീമിനൊപ്പവും ഉണ്ടായിരുന്ന താരമാണ്. ഇപ്പോൾ മൊഹമ്മദൻസുമായി ശദപ് കരാർ ഒപ്പുവെച്ചു. സെക്കൻഡ് ഡിവിഷനിൽ മൊഹമ്മദൻസിനൊപ്പം സാമുവൽ ശദപും ഉണ്ടാകും. സെക്കൻഡ് ഡിവിഷനു വേണ്ടി മികച്ച ഒരു സ്ക്വാഡ് തന്നെ ഇതിനകം മൊഹമ്മദൻസ് ഒരുക്കി കഴിഞ്ഞു.

മേഘാലയിൽ നിന്നുള്ള ഈ പ്രധിരോധ നിരയിലെ കളിക്കാരൻ 2017-18 സീസൺ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഐ എസ് എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനായും കളിച്ചു. ഐ ലീഗിൽ മുമ്പ് ഷില്ലോങ് ലജോങ്ങിന് വേണ്ടി സാമുവൽ ബൂട്ടണിഞ്ഞിട്ടുണ്ട്. അവസാന സീസണിൽ പഞ്ചാബ് എഫ് സിക്ക് വേണ്ടി ഐലീഗ് കളിച്ചു. മുമ്പ് കൊൽക്കത്തൻ ക്ലബായ സതേൺ സമിറ്റിക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

Exit mobile version