കറ്റ്സുമി യുസ ഇനി നെരോക്കയിൽ

ജപ്പാൻ താരം കാറ്റ്സുമി യൂസ ഐലീഗ് ക്ലബായ നെരോക്ക എഫ് സിയുമായി കരാർ ഒപ്പിട്ടു. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു കറ്റ്സുമി യൂസ. അതിനു മുമ്പ് നാലു വർഷത്തോളം മോഹൻ ബഗാന്റെ പ്ലേ മേക്കർ ആയിരുന്നു ഹിരോഷിമക്കാരൻ കറ്റ്സുമി യുസ

2013ൽ ഒ എൻ ജി സിയിൽ നിന്നാണ് കാറ്റ്സുമി യുസ ബഗാനിൽ എത്തിയത്. ബഗാന്റെ കൂടെ ഐ ലീഗും ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്. മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടിയും കറ്റ്സുമി ബൂട്ട് കെട്ടിയിരുന്നു. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി മികച്ചു നിന്നിരുന്നു എങ്കിലും ഇത്തവണ ടീമിൽ ഈസ്റ്റ് ബംഗാൾ താരത്തെ ഉൾപ്പെടുത്തിയില്ല.

Exit mobile version