കസിം നുഹു ഇനി ജർമ്മനിയിൽ

ഘാന യുവ സെന്റർ ബാക്ക് കസിം നുഹു ആഡംസ് ഇനി ജർമ്മനിയിൽ കളിക്കും. ജർമ്മൻ ക്ലബായ ഹോഫൻഹിം ആണ് കസിമിനെ സ്വന്തമാക്കിയിരിക്കുന്നത്. സ്വിറ്റ്സർലാന്റ് ക്ലബായ യങ് ബോയ്സിന്റെ താരമായിരുന്നു കാസിം. കഴിഞ്ഞ തവണ യങ് ബോയ്സിനെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിലും താരം പ്രധാന പങ്കുവഹിച്ചിരുന്നു.

23കാരനായ താരം ഘാനയ്ക്കായി നാൽ രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട്. മലോർക, ലെഗനെസ് എന്നീ സ്പാനിഷ് ക്ലബുകളുടെയും ജേഴ്സി അണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിൽ മൂന്നാമത് ഫിനിഷ് ചെയ്ത് ഹോഫൻഹിം ആ പ്രകടനം ആവർത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version