Picsart 24 07 26 10 57 09 838

കരീം അദെയെമിക്ക് ആയി യുവന്റസ് രംഗത്ത്

ഡോർട്മുണ്ടിന്റെ വിംഗർ ആയ കരീം അദെയെമിയെ സ്വന്തമാക്കാൻ ആയി യുവന്റസ് രംഗത്ത്. യുവന്റസ് ഡോർട്മുണ്ടുമായി നേരിട്ട് ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ആസ്റ്റൺ വില്ലയും താരത്തിനായി രംഗത്തുണ്ട്. ഒരു വിങ്ങറെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന യുവന്റസ് നേരത്തെ മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും ആ ട്രാൻസ്ഫർ നീക്കങ്ങൾ ഫലം കണ്ടിരുന്നില്ല.

കരീം അഡെയെമി കഴിഞ്ഞ സീസണിൽ ഡോർടുമുണ്ടിനായി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ക്ലബിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. രണ്ട് ഗോളും ഒരു അസിസ്റ്റും താരം ചാമ്പ്യൻസ് ലീഗിൽ നേടിയിരുന്നു.

2022 മുതൽ താരം ഡോർട്മുണ്ടിൽ ഉണ്ട്. മുമ്പ് ആർ ബി സാൽസ്ബർഗിന്റെ താരമായിരുന്നു. ജർമ്മൻ ദേശീയ ടീമിനായി നാലു മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Exit mobile version