Picsart 23 06 19 00 40 34 292

കൂലിബാലിയും സൗദി അറേബ്യയിലേക്ക്

സൗദി അറേബ്യയിലേക്ക് വലിയ വലിയ ഫുട്ബോൾ താരങ്ങൾ യാത്രയാവുകയാണ്. റൂബൻ നെവസിനെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയ അൽ ഹിലാൽ ക്ലബ് ആണ് കൂലിബാലിയെയും സ്വന്തമാക്കാൻ നോക്കുന്നത്. ചെൽസി കൂലിബാലിയെ വിൽക്കാൻ ശ്രമിക്കുന്നുണ്ട്. അവർ നേരത്തെ താരത്തെ കൈമാറാനായി ഇന്റർ മിലാനുമായി ചർച്ച നടത്തിയിരുന്നു. ഇപ്പോൾ സൗദി ക്ലബുകൾക്ക് കൂലിബാലി, ഒബമയങ്, സിയെച് എന്നിവരെയെല്ലാം വിൽക്കാൻ ആകും എന്നാണ് ചെൽസി പ്രതീക്ഷിക്കുന്നത്.

ഡിഫൻസ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ചെൽസി കൂലിബാലിയെ ക്ലബിക് എത്തിച്ചത്‌. നാപോളിയുടെ സെന്റർ ബാക്കായിരുന്ന കലിദൗ ചെൽസിയിലേക്ക് എത്തിയപ്പോൾ ഇറ്റലിയിലെ ഫോം ആവർത്തിക്കാൻ ആയിരുന്നില്ല. 40 മില്യൺ യൂറോ നൽകിയാണ് കൂലൊബലിയെ ചെൽസി അന്ന് സ്വന്തമാക്കിയത്.

സെനഗൽ ഇന്റർനാഷണൽ കൗലിബലി 2014 മുതൽ നാപ്പോളിക്ക് ഒപ്പം ഉണ്ടായിരുന്നു. 32കാരനായ താരവും ഇപ്പോൾ സൗദി അറേബ്യയിൽ പോകാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.

Exit mobile version