അത്ലറ്റികോ വിട്ട് കലിനിക് ഇറ്റലിയിലേക്ക് മടങ്ങി

അത്ലറ്റികോ മാഡ്രിഡ് അറ്റാക്കിങ് താരം നിക്കോള കലിനിക് റോമായിൽ ചേർന്നു. ഒരു സീസണിലേക്ക് ലോൺ അടിസ്ഥാനത്തിലാണ് താരം ഇറ്റാലിയൻ ലീഗിലേക്ക് മടങ്ങുന്നത്. നേരത്തെ മിലാൻ, ഫിയോരന്റീന ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് കലിനിക്. ലോണിന്റെ അവസാനം 8 മില്യൺ യൂറോക്ക് താരത്തെ വാങ്ങാനുള്ള ഓപ്‌ഷനും റോമക്ക് അത്ലറ്റി നൽകിയിട്ടുണ്ട്.

31 വയസുകാരനായ താരം കഴിഞ്ഞ വർഷമാണ് മിലാനിൽ നിന്നും അത്ലറ്റികോ മാഡ്രിഡിൽ എത്തുന്നത്. പക്ഷെ ടീമിൽ സ്ഥാനം ഉറപ്പിക്കാനാകാതെ പോയ താരം 24 മത്സരങ്ങളിൽ നിന്ന് കേവലം 4 ഗോളുകൾ മാത്രമാണ് നേടിയത്. 2018 ലോകകപ്പിൽ ക്രോയേഷ്യൻ ടീമിൽ അംഗമായിരുന്ന താരം പകരക്കാരനായി ഇറങ്ങാൻ വിസമ്മതിക്കുകയും താരത്തെ മാനേജ്മെന്റ് നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു.

Exit mobile version