ആഴ്‌സണൽ

ഹാവർട്‌സിന് ആഴ്‌സണലിന് ആയി കളിക്കണം,പുതിയ ഓഫർ മുന്നോട്ട് വക്കാൻ ആഴ്‌സണൽ

ചെൽസിയുടെ ജർമ്മൻ മുന്നേറ്റനിര താരം കായ് ഹാവർട്‌സ് ആഴ്‌സണലിലേക്ക് അടുക്കുന്നു. നിലവിൽ ആഴ്‌സണലും ആയി വ്യക്തിഗത ധാരണയിൽ എത്തിയ ഹാവർട്‌സ് ആഴ്‌സണലിന് ആയി കളിക്കണം എന്ന തന്റെ ആഗ്രഹം തന്റെ ഏജന്റ്, ആഴ്‌സണൽ, ചെൽസി എന്നിവരെ അറിയിച്ചു എന്നാണ് റിപ്പോർട്ട്.

ഇതോടെ ആഴ്‌സണൽ താരത്തിന് ആയി പുതിയ കരാർ മുന്നോട്ട് വക്കും. നേരത്തെ താരത്തിന് ആയി ആഴ്‌സണൽ മുന്നോട്ട് വെച്ച ആദ്യ ഓഫർ ചെൽസി നിരസിച്ചിരുന്നു. നിലവിൽ ചെൽസി 75 മില്യൺ യൂറോ ആവശ്യപ്പെടുന്നു എങ്കിലും 60 മില്യണിനു താഴെയുള്ള തുകക്ക് താരത്തെ ആഴ്‌സണൽ സ്വന്തമാക്കിയേക്കും എന്നാണ് സൂചന. നിലവിൽ അന്താരാഷ്ട്ര ബ്രൈക്കിന്‌ ശേഷം കരാർ പൂർത്തിയാവും എന്നാണ് റിപ്പോർട്ട്.

Exit mobile version