Picsart 23 06 02 09 35 26 657

കായ് ഹവേർട്സിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കും

ചെൽസിയുടെ ഫോർവേഡഡ് ആയ കായ് ഹവേർട്സിനായി റയൽ മാഡ്രിഡ് രംഗത്ത് ഉള്ളതായി റിപ്പോർട്ടുകൾ. ബെൻസീമ ക്ലബ് വിടില്ല എന്ന് ഏതാണ്ട് ഉറപ്പായി എങ്കിലും ഒരു അറ്റാക്കിങ് താരത്തെ കൂടെ ടീമിൽ എത്തിക്കാൻ ആണ് റയൽ മാഡ്രിഡ് ആഗ്രഹിക്കുന്നത്. അറ്റാക്കിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ് ഹവേർട്സ്, അതുകൊണ്ട് തന്നെ ഇത് റയലിന്റെ അറ്റാക്കിനു കരുത്ത് കൂട്ടും എന്ന് പെരസ് വിശ്വസിക്കുന്നു.

ഈ സീസണിന്റെ ഭൂരിഭാഗവും ചെൽസിയുടെ സ്‌ട്രൈക്കറായായിരുന്നു ഹവേർട്സ് കളിച്ചത്. 35 പ്രീമിയർ ലീഗ് ഗെയിമുകളിൽ നിന്ന് പക്ഷെ ഏഴ് ഗോളുകൾ മാത്രമെ നേടാൻ ഹവേർട്സിനായുള്ളൂ. മുൻ ബയേൺ ലെവർകൂസൻ താരം 2020ൽ ആയിരുന്നു വലിയ ട്രാൻസ്ഫറിൽ ചെൽസിയിലേക്ക് എത്തിയത്‌. പരിശീകനായി എത്തുന്ന പോചടീനോ ആകും ഹവേർട്സിനെ ക്ലബിൽ നിലനിർത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്‌.

Exit mobile version