പോർച്ചുഗീസ് താരത്തെ സ്വന്തമാക്കി യുവന്റസ്

- Advertisement -

പോർച്ചുഗീസ് പ്രതിരോധ താരത്തെ സ്വന്തമാക്കി യുവന്റസ്. വലൻസിയയുടെ റൈറ്റ് ബാക്ക് ഹുവോ കാൻസെലോയെയാണ് യുവന്റസ് സ്വന്തമാക്കിയത്. 24 കാരനായ താരം അഞ്ചു വർഷത്തെ കരാറിലാണ് ഇറ്റാലിയൻ ചാമ്പ്യന്മാരോടൊപ്പം ചേരുന്നത്. സീരി എ യിൽ അപരിചിതനല്ല കാൻസെലോ. കഴിഞ്ഞ സീസണിൽ ലോണിൽ ഇന്റർ മിലാൻ താരമായിരുന്നു കാൻസെലോ. റൈറ്റ് വിങ്ങേറായും കാൻസെലോ കളിക്കാറുണ്ട്.

40.4 മില്യൺ യൂറോ നൽകിയാണ് യുവന്റസ് കാൻസെലോയെ സ്വന്തമാക്കിയത്. മിലാന് വേണ്ടി 26 സീരി എ മത്സരങ്ങളിൽ ഒരു ഗോൾ നേടിയ താരം ലോകകപ്പിനായുള്ള പ്രിലിമിനറി സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്നെങ്കിലും അവസാന ഇരുപത്തിമൂന്നു പേരിൽ എത്താനായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement